നോട്ട് ദുരിതത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടത് മുന്നണി

0
31

തിരുവനന്തപുരം: നോട്ട് ദുരിതത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടത് മുന്നണി. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ അഞ്ച് ലക്ഷത്തിലേറെ പേര്‍ മനുഷ്യച്ചങ്ങലയില്‍ നിരന്നുവെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.

രാജ്ഭവനുമുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകണ്ണിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അവസാന കണ്ണിയുമായി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി  നീലലോഹിതദാസന്‍ നാടാര്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ് തുടങ്ങി എല്‍ഡിഎഫ് നേതാക്കളും എല്‍ഡിഎഫുമായി സഹകരിക്കുന്ന സംഘടനകളുടെ നേതാക്കളും ചങ്ങലയില്‍ കണ്ണികളായി. കവി പ്രഭാവര്‍മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here