ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് പതിനൊന്ന് പേര് മരിച്ചു. മൊറേന ജില്ലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പത്തോളം പേരെ മൊറേനയിലെയും തൊട്ടടുത്ത ജില്ലയായ ഗ്വാളിയോറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 23നും 55നും മധ്യേ പ്രായമുള്ളവരാണ് മരിച്ചത
ഇവരില്‍ രണ്ടുപേര്‍ സഹോദരന്മാരാണ്. തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിന് പിന്നാലെ മന്‍പുര്‍ പൃഥ്വി, പഹവാലി ഗ്രാമങ്ങളില്‍ നിന്നായി പതിനൊന്നുപേര്‍ മരിച്ചതായി ചമ്ബല്‍ റേഞ്ച് ഐജി മനോജ് ശര്‍മ പറഞ്ഞു. തദ്ദേശ നിര്‍മിത മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇരുഗ്രാമങ്ങളില്നിന്നുമായി ഇതുവരെ പത്തുപേര്‍ മരിച്ചതായി ചമ്പല്‍ റേഞ്ച് ഐ.ജി. മനോജ് ശര്‍മയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്തു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നുമാസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ വ്യാജ മദ്യദുരന്തമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഉജ്ജയിനിലുണ്ടായ മദ്യ ദുരന്തത്തില്‍ 14 പേര് മരിച്ചിരുന്നു.