ഫ്രാങ്കോ മുളയ്ക്കിലിന്റെ വിശ്വസ്തന്‍, ഫാ. ആന്റണി മാടശേരി 10 കോടിയുമായി പിടിയില്‍

0

ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയും ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് ഡയറക്ടര്‍ ജനറലുമായ ഫാ. ആന്റണി മാടശേരി കണക്കില്‍ പെടാത്ത 10 കോടി രൂപയുമായി പിടിയില്‍.

പ്രതാപ് പുരിയിലെ വൈദിക വസതിയില്‍നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പണം പിടികൂടിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ വെള്ളിയാഴ്ച്ച രാത്രിയിലെ പരിശോധനയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഹായിക്കാന്‍ ഇദ്ദേഹം കേരളത്തില്‍ എത്തിയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയത്. ചില സുഹാദര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള പണമാണ് കണ്ടെടുത്തതെന്ന് ബിഷപ് വിശദികരണം നല്‍കിയെന്നാണ് സൂചന. ഇതടക്കമുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here