തിരുവനന്തപുരം: ശക്തമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പവന്‍ ഹന്‍സ് കമ്പനിക്ക് ഒന്നരക്കോടി രൂപ ട്രഷറിയില്‍ നിന്ന് അഡ്വാന്‍സായി നല്‍കി.

പ്രളയകാലത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടു പോകുമ്പോഴാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ കാലത്ത് ഹെലികോപ്ടറിന് ഒന്നര കോടി അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here