സ്വര്‍ണക്കടത്ത് കേസ് ; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഭീക്ഷണിപ്പെടുത്തി : സന്ദീപ് നായര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീക്ഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍. മാനസീകമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രി, കെ ടി ജലീല്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ബിനീഷ് കൊടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ തന്നെ ഭീക്ഷണിപ്പെടുത്തിയതായും ക്രൈബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറയണമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചുവെന്നും, നിര്‍ബന്ധം ചെലുത്തിയെന്നും സന്ദീപ് നായര്‍ ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യംചെയ്യല്‍.

സ്വര്‍ണ, ഡോളര്‍ക്കടത്ത് കേസിലെ പ്രതിയെ എങ്ങനെയാണ് ഒരു കേന്ദ്രഅന്വേഷണ ഏജന്‍സി മാനസീകമായി പീഡിപ്പിച്ച്‌ സമൂഹത്തിലെ പ്രമുഖരായ ആളുകള്‍ക്കെതിരെ മൊഴികള്‍ രേഖപ്പെടുത്തുന്നതെന്ന വളരെ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ് എന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഇതിനായി വ്യജതെളിവുകള്‍ ശേഖരിക്കുന്നുവെന്നും, അതിന്മേല്‍ അന്വേഷണം നടത്തുകയും ചെയ്യുന്നു എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ തെളിവു നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയും സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്കയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലുമാണ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here