തിരുവനന്തപുരം: കോറോണ വ്യാപനം കണക്കിലെടുത്ത് അടിച്ചട്ടിരിക്കുന്ന കോളേജുകള്‍ നവംബര്‍ 15 മുതല്‍ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി സര്‍ക്കാറിന് കൈമാറി. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക സര്‍ക്കാരാകും. ആരോഗ്യ വിദഗ്ധരുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിശദീകരണം തേടിയ ശേഷം മാത്രമാവും അന്തിമ തീരുമാനം.

നിലവില്‍ മുഖ്യ കലാലയങ്ങളും കോവിഡ് ചികിത്സ കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മാസം ആദ്യം മുതല്‍ കലാലയങ്ങള്‍ തുറക്കണമെന്ന മര്‍ഗനിര്‍ദ്ദേശം നേരത്തേ തന്നെ യു.ജി.സി പുറപ്പെടുവിച്ചിരുന്നു. ക്യാമ്പസുകളുടെ മുന്‍ കവാടങ്ങളിലും പിന്‍ കവാടത്തിലും തെര്‍മ്മല്‍ സ്‌കാനറുകള്‍ ഉണ്ടാവണമെന്നും സിനിറ്റൈസര്‍ നല്‍കമെന്നും യു.ജി.സി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിക്കണമെന്നും യു.ജി.സി പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here