ഗാസ സിറ്റി: ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ലോഡ് പട്ടണത്തില്‍ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നു ജൂതപള്ളികളും നിരവധി കടകളും കാറുകളും കലാപത്തില്‍ കത്തി നശിച്ചു.

പാലസ്തീനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി. 5000 സൈനികരെയാണ് അധികമായി വിന്യസിച്ചത്. ഹമാസുമായുളള ഏറ്റുമുട്ടല്‍ നീണ്ടുപോയേക്കാമെന്ന മുന്നറിയിപ്പിനു പിന്നാലെയാണിത്.

ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതു കുട്ടികളടക്കം 26 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഇസ്രയേലിലേക്ക് തിങ്കളാഴ്ച രാത്രിയില്‍ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് ഇസ്രയേലികള്‍ മരിച്ചിരുന്നു. ഹമാസ് പ്രവര്‍ത്തകരുടേതെന്നു കരുതുന്ന രണ്ടു കെട്ടിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here