ഷിഫ്റ്റ് സംവിധാനം അവസാനിപ്പിച്ചു, പഴയ രീതിയിലേക്കു മാറ്റി

തിരുവനന്തപുരം | റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിനു ഏര്‍പ്പെടുത്തിയിരുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പുനഃക്രമീകരിച്ചു

ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍വര്‍ഷങ്ങളിലേതുപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് വിതരണം മാര്‍ച്ച് 4 വരെ നീട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here