തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെ.ജി.എം.ഒ.എ ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍, ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ദ്ധിപ്പിക്കും. മാത്രവുമല്ല, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതു അപായ സൂചനയാണെന്നും രോഗികളുടെ വര്‍ദ്ധനയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും സംഘടന നല്‍കുന്നു. കോവിഡ് ആശുപത്രികള്‍ ഗുരുതര സ്വഭാവമുള്ള രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here