റിപ്പബ്ലിക്ക് ദിനസംഘർഷം: ശശി തരൂരിനും സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യ ദ്രോഹകുറ്റം. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകൻ കൊല്ലപ്പെട്ട വിഷയത്തിൽ തെറ്റായ ട്വീറ്റ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷകന്റെ മരണം വെടിയേറ്റാണെന്ന് തെറ്റിധരിപ്പിക്കുന്ന ട്വീറ്റ് ഇട്ടതിനാണ് നടപടി.

ഇവര്‍ക്ക് പുറമെ മറ്റ് നിരവധിയാളുകള്‍ക്കും എതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്. നാഷണൽ ഹെറാൾഡിലെ മാധ്യമപ്രവര്‍ത്തകനായ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കര്‍ഷകൻ വെടിയേറ്റ് മരിച്ചതായാണ് കര്‍ഷക സംഘടനകളും ആരോപിച്ചത്.

എന്നാൽ, ഇവരുടെ വാദങ്ങള്‍ എല്ലാം തള്ളിക്കൊണ്ട് ഡൽഹി പോലീസ് രംഗത്തുവന്നിരുന്നു. ബാരിക്കേറ്റിൽ തട്ടി ട്രാക്ടര്‍ മറിഞ്ഞാണ് ഓസ്ട്രേലിയയിൽ നിന്നും ദിവസങ്ങള്‍ക്ക് മുൻപ് മാത്രം നാട്ടിലെത്തിയ കര്‍ഷകന്‍ നവ്രീത് സിങ്ങ് കൊല്ലപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ്പുറത്തുവിട്ടിരുന്നു.

കാര്‍ഷിക സമരം നടക്കുന്ന യുപി ഡൽഹി അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമരവേദിയിൽ നിന്നും കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിച്ച് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച രാത്രി 11 ഓടെ സമരഭൂമി ഒഴിഞ്ഞ് പോകണമെന്നായിരുന്നു കര്‍ഷകർക്ക് പോലീസ് നൽകിയിരുന്ന നിര്‍ദ്ദേശം. എന്നാൽ നിര്‍ദ്ദേശം തള്ളിയ സമരക്കാര്‍ സംഘടിച്ചെത്തി കര്‍ഷകരെ ഒഴിപ്പിക്കുന്നതിന് വലിയ പോലീസ് സന്നാഹമാണ് എത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here