തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് നാലു മുതല്‍ ഒമ്പതുവരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.

അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദികകില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി ഡോര്‍ ഡെലവറി വേണം.

പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. രണ്ടു മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം. ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രം പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും ഹോം ഡെലിവറി മാത്രം, വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പ്പനയാകാം. തുണിക്കടകള്‍, ജ്വല്ലറികള്‍, ബോര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ തുറക്കില്ല. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here