തിരുവനന്തപുരം: മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കുകയാണെന്നും ഒരുകാലത്തും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയണിഞ്ഞ് പച്ച നുണകള്‍ പ്രചരിപ്പിക്കുന്നൂവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണ്ണക്കടത്തു കേസും മയക്കുമരുന്നു കേസിനും പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരേയും ഇടതുപക്ഷത്തിനെതിരേയും നിരന്തരം വാര്‍ത്തകള്‍ പുറത്തുവരുന്ന പശ്ഛാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അദ്ദേഹം കുറിച്ചത്: –


ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.
ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.

നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവര്‍ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്?

പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നത്?

മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍.

നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നത്?

ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്. ”

https://www.facebook.com/watch/?v=683363999242988

LEAVE A REPLY

Please enter your comment!
Please enter your name here