തിരുവനന്തപുരം: സംസ്ഥാനത്തിനു മുകളില്‍ ദിവസങ്ങളായി തിമിര്‍ത്ത് പെയ്ത മേഘാവരണം ഇല്ലാതായി. അന്തരീക്ഷം കൂടുതല്‍ തെളിയുന്നതോടെ, മഴ ഒറ്റപ്പെട്ടതും ചെറുതുമായി കുറയും.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മഴ മാറി നില്‍ക്കുന്നത് വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്ന രക്ഷാ ദൗത്യങ്ങള്‍ക്ക് സഹായകരമാകും. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.

സംസ്ഥാനത്ത ഇതുവരെ 1487 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മഴ കുറവ് നാലു ശതമാനം മാത്രമാണ്. മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാമ്പുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here