ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഓണ്‍ലൈന്‍ കവിതാ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വി. മധുസൂദനന്‍ നായര്‍ രചിച്ച ‘നാറാണത്തു ഭ്രാന്തന്‍’ എന്ന കവിതയും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒ.എന്‍.വി കുറുപ്പിന്റെ ‘കോതമ്പുമണികളുമാണ്’ പാരായണത്തിനായി നല്‍കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പാരായണം ചെയ്യേണ്ട വരികളെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഭാഷാ വാരാഘോഷ കവിതാ പാരായണ മത്സരത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ കവിത പാരായണം ചെയ്യുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ https://www.facebook.com/dioprdtvpm -ല്‍ ഭരണഭാഷാ വാരാഘോഷ കവിതാ പാരായണ മത്സരത്തെക്കുറിച്ചുള്ള പോസ്റ്റിനു താഴെ കമന്റ് ആയി പോസ്റ്റ് ചെയ്യണം. കമന്റിനൊപ്പം വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷകര്‍ത്താവിന്റെ പേര് എന്നിവ കൂടി ചേര്‍ക്കണം. നവംബര്‍ ഏഴിനു വൈകിട്ട് അഞ്ച് വരെവീഡിയോ പോസ്റ്റ് ചെയ്യാം. അതിനു ശേഷമുള്ള എന്‍ട്രികള്‍ പരിഗണിക്കില്ല. രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731300

LEAVE A REPLY

Please enter your comment!
Please enter your name here