ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു, പടി ഇറങ്ങുന്നത് അധികാരത്തിലേറി 44-ാം ദിവസംലണ്ടൻ | അധികാരത്തിലേറി 44-ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. ഇതോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി കൂടിയായി ലിസ് ട്രസ്. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് രാജി. അശാസ്ത്രീയമായ നികുതി ഇളവുകൾ പ്രതിസസിയിലായ ബ്രിട്ടന്റെ സാമ്പത്തിക നില കൂടുതൽ പ്രശ്നത്തിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്.

UK Prime Minister Liz Truss resigns after failed budget and market turmoil

LEAVE A REPLY

Please enter your comment!
Please enter your name here