ലണ്ടന്‍/ഡല്‍ഹി: ബാങ്ക് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. രാജ്യം വിട്ട് 17 മാസങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

നീരവ് നല്‍കിയ ജാമ്യാപേക്ഷ തളളിയ കോടതി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 29ലേക്കു മാറ്റി. ഇതോടെ 11 ദിവസമെങ്കിലും നീരവ് മോദിക്ക് ജയിലില്‍ കഴിയേണ്ടി വരും.

നീരവ് മോദിയെ തിരിച്ചയക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ലണ്ടന്‍ കോടതിയുടെ നടപടി. നീരവ് മോദിയുടെ ലണ്ടന്‍ ജീവിതത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചതോടെയാണ് മടക്കി എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here