ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നയത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 21 മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വിദേശത്തുനിന്നു കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു വാക്‌സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യും.

വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു വാങ്ങാം. എന്നാല്‍, വാക്‌സിന്‍ തുകയ്ക്കു പുറമേ 150 രൂപ വരെ മാത്രമേ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കാനാകൂ.

കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിന്‍. ലോകത്ത് വാക്‌സിന്‍ നിര്‍മ്മാണം കുറവാണ്. നമ്മുക്ക് വാക്‌സിന്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നുവെന്നും മോദി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here