കുട്ടികളുമായി പുറത്ത് പോകരുത്; 2000 രൂപ പിഴ, പൊതുസ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ നിർദേശവുമായി ആരോഗ്യവകുപ്പ്. 10 വയസിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവന്നാൽ അവരിൽ നിന്ന് 2000 രൂപ പിഴ ഈടാക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും വിലക്കേർപ്പെടുത്തി.

പത്ത് വയസിൽ താഴെയുള്ള കുട്ടികളെയുമായി പൊതു സ്ഥലങ്ങളിൽ എത്തുന്ന മാതാപിതാക്കൾക്കെതിരെ കർശന നടപടിയും 2000 രൂപ പിഴയും ഈടാക്കുമെന്ന് പോലീസ് വ്യക്തമാക്കി. നിർദേശം അവഗണിച്ച് കുട്ടികളുമായി എത്തുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി.

അതേസമയം, ചികിത്സയുടെ ആവശ്യവുമായി മാതാപിതാക്കൾക്ക് കുട്ടികളുമായി പൊതുസ്ഥലങ്ങളിലടക്കം എത്താം. കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ്-19 കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഫെബ്രുവരി 10വരെയാണ് ശക്തമായ പോലീസ് നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ടാകുക.

തിരക്ക് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പോലീസ് നിരീക്ഷിക്കും. ആവശ്യമായ സ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ ചെയ്യും. ജനങ്ങൾ കൂട്ടം ചേരാൻ സാധ്യതയുള്ള ഷോപ്പിങ് മാളുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, ആശുപത്രികൾ എന്നിവടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും പ്രധാനമായും നിരീക്ഷിക്കും.

രാത്രി 10 മണിക്ക് ശേഷമുള്ള അനാവശ്യ യാത്രകൾ നിയന്ത്രിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നീ കാര്യങ്ങൾക്കാണ് പോലീസ് പ്രധാന പരിഗണന നൽകുന്നത്. ഇതിനായി ആവശ്യമായ സേനാംഗങ്ങളെ ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. എഡിജിപി വിജയ് സാക്കറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here