കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ കസ്റ്റഡിയില്‍; സംസ്ഥാന സര്‍ക്കാരിനോട് ചര്‍ച്ചയ്ക്കായി മധ്യസ്ഥരെ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് പത്രക്കുറിപ്പ്

ന്യൂഡല്‍ഹി: സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കണാതായ കോബ്ര ബറ്റാലിയന്‍ ജവാന്‍ നക്‌സലുകളുടെ കസ്റ്റഡിയിലുണ്ടെന്നും ചര്‍ച്ചയ്ക്കായി മധ്യസ്ഥരെ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാവോയിസ്റ്റ് പത്രക്കുറിപ്പ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ സേനയ്ക്കു നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളില്‍ അഞ്ചു പേര്‍ മരിച്ചെന്ന് അവര്‍ പറയുന്നു.

അതേസമയം പ്രസ്താവനയുടെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. മാവോയിസ്റ്റുകള്‍ക്കുണ്ടായ നാശനഷ്ടം ഉയര്‍ന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഛത്തീസ്ഗഢ് സന്ദര്‍ശനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് മാവോയിസ്റ്റ് പ്രസ്താവന പുറത്തുവിട്ടത്.

ജിറാഗുഡെം ഗ്രാമത്തിന് സമീപം രണ്ടായിരത്തോളം പൊലീസുകാര്‍ ആക്രമണം നടത്താനായി എത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി തിരിച്ചടിച്ചു. ഇതില്‍ 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കോബ്ര കമാന്‍ഡോയെ പിടികൂടി’ മാവോയിസ്റ്റുകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം തിങ്കളാഴ്ച കണാതായ സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നക്‌സലുകള്‍ സന്ദേശം നല്‍കിയിരുന്നു. ബിജാപുര്‍സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാണതായ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. 35 കാരനായ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ മന്‍ഹാസ് സിങ്ങിനെയായിരുന്നു ശനിയാഴ്ച കാണാതായത്. സൈനികനുവേണ്ടി സുരക്ഷാ സേന തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് മന്‍ഹാസ് മാവോയിസ്റ്റ് കോഡര്‍മാര്‍ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന വിവരം പുറത്തുവന്നത്.

പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ വിളിച്ചായിരുന്നു സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചത് . പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയന്‍ നമ്പര്‍ 1ന്റെ കമാന്‍ഡറായ ഹിഡ്മയാണ് വിളിച്ചയാള്‍ എന്ന് അവകാശപ്പെടുന്നു.

അതേസമയം തന്റെ ഭര്‍ത്താവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് കണാതായ സൈനികന്റെ ഭാര്യ രംഗത്തെത്തി. എന്നാല്‍ കസ്റ്റഡിയിലുള്ള സൈനികന്‍ സുരക്ഷിതനാണെന്ന് വിളിച്ചയാള്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 23 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിഡ്മയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ജവാനെ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് വിളിച്ചയാള്‍ അറിയിച്ചെന്ന് കോള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകിലൊരാളായ ഗണേഷ് മിശ്ര പറഞ്ഞു. സുക്മയിലെ മാധ്യമപ്രവര്‍ത്തകനായ രാജ സിംഗ് ആണ് കോള്‍ ലഭിച്ച മറ്റൊരാള്‍. കാണാതായ ജവാന്‍ തന്റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജവാന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം സുരക്ഷിതാനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here