ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങളിലേയ്ക്ക് കര്‍ഷകര്‍ കടക്കുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് യുഎൻ മനുഷ്യാവകാശ സംഘടന. കേന്ദ്രസര്‍ക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ദേശീയ പാതകള്‍ ഉപരോധിക്കാനിരിക്കേയാണ് യുഎൻ ട്വീറ്റ്.
“ഇപ്പോള്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിൽ അധികൃതരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഓൺലൈനിലും അല്ലാതെയും സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. എല്ലാവര്ക്കും മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് നിര്‍ണായകമാണ്.” യുഎൻ മനുഷ്യാവകാശ കമ്മീഷൻ ട്വീറ്റ് ചെയ്തു. കര്‍ഷക സമരവേദികളിൽ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി അന്താരാഷ്ട്ര വിവാദമായതിനു പിന്നാലെയാണ് സംഘടനയുടെ ട്വീറ്റ്. സംഭവം പോപ് താരം റിഹാനയും അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്ത്ത ഗ്രെറ്റ തുൺബെര്‍ഗും അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. സമരവേദികളിൽ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയെ അപലപിച്ച് യുഎസും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കര്‍ഷകരുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ പരമാധികാരത്തിൽ വിദേശശക്തികള്‍ അഭിപ്രായം പറയേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്

Home Current Affairs കര്‍ഷക സമരത്തിൽ ഇടപെട്ട് യുഎൻ മനുഷ്യാവകാശ സംഘടന: ‘പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കണം’