കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഊരാളുങ്കല് ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് ഇ.ഡി. കൊച്ചി ഓഫീസിന്റെ നിര്‍ദേശം.
നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഊരാളുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് ഇ.ഡി. വിവരങ്ങള്‍ ശേഖരിച്ചിരുന്നു.