അമേരിക്കന്‍ തെരഞ്ഞെടുപ്പൊക്കെ മലയാളികളും ഉറ്റുനോക്കി അക്ഷമരായി കാത്തിരിക്കയായിരുന്നു. കാരണം ഒരു ഇന്ത്യന്‍ വംശജയുടെ പിടിപാടൊക്കെ ‘നമ്മുക്കും’ ഉണ്ടല്ലോ- കമലാ ഹാരിസ്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേക്കുയര്‍ന്ന കമലയുടെ വിജയത്തെക്കുറിച്ച് എല്ലാവരും പുകഴ്ത്തുകയാണ്.

എന്നാല്‍ നടനും ചിന്തകനുമായ സന്തോഷ് പണ്ഡിറ്റ് കമലയെക്കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം ചിലര്‍ക്ക് പിടിച്ചില്ല. അദ്ദേഹം ‘കമല ദേവി ഹാരിസ്’ എന്നു എഴുതിയാണ് പലരെയും ചൊടിപ്പിച്ചത്. എന്നാല്‍ ഇതില്‍ ആരും കിടന്ന് ഇങ്ങനെ കരയേണ്ടതില്ലെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ നിലപാട്. കമലയുടെ മാതാപിതാക്കള്‍ ഇട്ടപേര് ‘കമലാ ദേവി ഹാരിസ്’ എന്നാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കി ‘കമലാ ഹരിസ്’ എന്നുമാത്രമാണ് മാധ്യമങ്ങളും നവമാധ്യമങ്ങളും ഇന്ത്യന്‍വംശജയായ കമലയെക്കുറിച്ച് എഴുതിയത്. പണ്ഡിറ്റ് കൃത്യമായി ‘കമലാ ദേവി ഹാരിസ് ‘ എന്നെഴുതിയെങ്കിലും പലരുമത് ‘വിവരക്കേട്’ എന്നമട്ടില്‍ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുകയായിരുന്നു. എന്നാല്‍ അറിവില്ലാത്തവര്‍ക്ക് ഗൂഗിളില്‍ സെര്‍ച്ചുചെയ്യാമെന്നാണ് പണ്ഡിറ്റ് പറയുന്നത്.

https://www.facebook.com/santhoshpandit/posts/3641255639262003

LEAVE A REPLY

Please enter your comment!
Please enter your name here