ഒളികാമറ; നടപടി വരും

0
15

എറണാകുളം സി.പി.എം ജില്ലാ സെക്രട്ടറിയുടെ പാര്‍ട്ടി ഓഫീസിലെ സ്വകാര്യമുറിയില്‍ ഒളികാമറ ഘടിപ്പിച്ചവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകും. ഗോപി കോട്ടമുറിക്കലിനെതിരായ സദാചാര വിരുദ്ധ ആരോപണം അന്വേഷിക്കുന്ന കമ്മീഷന്‍ ഇക്കാര്യവും പരിശോധിക്കും.

സഖാക്കള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ലംഘനമായാണ് ഇത്തരം കാര്യങ്ങളെ സി.പി.എം വിലയിരുത്തുന്നത്. നേരത്തെ മലപ്പുറം സമ്മേളനത്തിനു മുന്‍പ് എ.കെ.ബാലന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവം വിവാദമായിരുന്നു. ഇതിന് ഉത്തരവാദിയാണെന്നു കണ്ടെത്തിയ എന്‍.എന്‍.കൃഷ്ണദാസിനെതിരെ ശക്തമായ നടപടിയുണ്ടാവുകയും ചെയ്തു.

വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ ഹാജരാക്കിയെങ്കിലും എ.കെ.ബാലന് പോറല്‍ പോലുമേറ്റില്ല. കൃഷ്ണദാസ് ചെയ്തത് പാര്‍ട്ടിയുടെ അന്തസിനു നിരക്കാത്ത നടപടിയാണെന്നു കേന്ദ്ര നേതൃത്വവും വിലയിരുത്തി.

ഗോപി കോട്ടമുറിക്കലനെതിരായ നീക്കത്തിനു ശക്തിപകരാന്‍ വി.എസ് പക്ഷം ഓഫീസിനകത്ത് ഒളികാമറ വെച്ച സംഭവവും ഇതുപോലുള്ള തീരുമാനത്തിനു കാരണമാകാനാണ് സാധ്യത. നാലു ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും രണ്ട് ഓഫീസ് ജീവനക്കാരും ഔദ്യോഗികപക്ഷത്തിന്റെ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here