അധികാരികള്‍ക്ക് പ്രീയങ്കരായ ഫ്‌ളാറ്റ് മാഫിയയ്ക്കു മുന്നില്‍ മുട്ടു മടക്കിയില്ല

തിരുവനന്തപുരം: അഗ്‌നിശമനസേന ഡി.ജി.പി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയ ജേക്കബ് തോമസ് ഐ.പി.എസ്. അതൃപ്തി വ്യക്തമാക്കി അവധിയില്‍ പ്രവേശിച്ചു. പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ജേക്കബ് തോമസിനെ ഒതുക്കിയത്. ഹൗസിംഗ് കോര്‍പ്പറേഷന്‍ എം്.ഡിയായിരുന്ന അനില്‍കാന്താണ് പുതിയ ഫയര്‍ ഫോഴ്‌സ് കമാന്‍ഡന്‍്‌jacob thomas ips റ് ജനറല്‍.

ബാര്‍കോഴ കേസ് അന്വേഷണ സംഘത്തലവനായിരുന്ന സമയത്താണ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന് ഡി.ജി.പിയായി ഉദ്യോഗക്കയറ്റം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹത്തെ വിജിലന്‍സില്‍ നിന്നുമാറ്റി അഗ്‌നിശമനസേന ഡി.ജി.പിയായി നിയമിക്കുകയായിരുന്നു. ജേക്കബ് തോമസിനെ മാറ്റണമെന്ന് മന്ത്രിസഭ യോഗത്തില്‍ പല മന്ത്രിമാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്.

ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അഗ്‌നിശമനസേന മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജേക്കബ് തോമസ് നിലപാട് സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ പല മന്ത്രിമാര്‍ക്കും അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന് സര്‍ക്കുലറിനെതിരെയും മന്ത്രമാര്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നടപടി തരംതാഴ്ത്തലിന് തുല്യമെന്ന നിലപാടിലാണ് ജേക്കബ് തോമസ്.

ജേക്കബ് തോമസിനെ മാറ്റിയതിന്‍െ്‌റ
ഉത്തരവാദിത്വം തനിക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം: അഗ്നിശമന സേനയുടെ തലപ്പത്തുനിന്നും ജേക്കബ് തോമസിനെ നീക്കിയത് മന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല, മറിച്ച് മന്ത്രിസഭയുടെ തീരുമാനത്തെ തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീരുമാനത്തിന്‍െ്‌റ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം നടപടി ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചു.

അഗ്‌നിശമനസേനാ മേധാവിയെന്ന നിലയില്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ അക്കമിട്ടു നിരത്താനും മുഖ്യമന്ത്രി ശ്രമിച്ചു. വിവാദമായ കോളജ് ഓണാഘോഷങ്ങളെ തുടര്‍ന്ന് ജേക്കബ് തോമസ് പുറപ്പെടുവിച്ച് പ്രത്യേക സര്‍ക്കുലറര്‍ അഗ്‌നിശമന സേനയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനങ്ങള്‍ ഇല്ലാതാക്കി. പ്രത്യക്ഷത്തില്‍ ഈ നിലപാടുകളെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയായിരുന്നു.

സ്‌കൈലിഫ്റ്റ് ഇല്ലെന്ന പേരില്‍ ബഹുനിലകെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. സര്‍ക്കാര്‍ സ്‌കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരില്‍ അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here