നിയമസഭയില്‍ വനിതകളെ കൈയേറ്റം ചെയ്തതിന് 4 എം.എല്‍.എമാര്‍ക്കെതിരെ കേസ്

0
33

kerala nitama sabha

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെയുണ്ടായ ബഹളത്തില്‍ വനിതാ പ്രതിനിധികളെ കൈയേറ്റം ചെയ്തതിന് 4 യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കോടതി കേസ് എടുത്തു. ശിവദാസന്‍ നായര്‍, എം.എ. വാഹീദ്, എ.ടി. ജോര്‍ജ്, ഡൊമനിക് പ്രസന്‍േ്‌റഷന്‍ എന്നിവരാണ് പട്ടികയില്‍.

ജമീലാ പ്രകാശം, കെ.കെ. ലതിക എന്നിവരുടെ പരാതി പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ശിവദാസന്‍നായര്‍ അരക്കെട്ടില്‍ ചുറ്റിപ്പിടിക്കുകയും കാല്‍മുട്ടുകൊണ്ട് മര്‍ദിക്കുകയും ചെയ്തു, ഡൊമിനിക് പ്രസന്റേഷന്‍ ജാതിപ്പേരു വിളിച്ചു, എം.എ വാഹിദ് ലൈംഗിക ചുവയോടെ ശാരീരികമായി ആക്രമിച്ചു, പാറശ്ശാല എം.എല്‍.എ എ.ടി ജോര്‍ജ്ജ് പുറത്ത് ആഞ്ഞ് കുത്തി തുടങ്ങിയ പരാതികളാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.

പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. മാര്‍ച്ച് 13ന് നിയമസഭയില്‍ അരങ്ങേറിയ ബഹളത്തിന്‍െ്‌റ വീഡിയോ സഹിതമാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here