സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചു

0
35
  • കരട് നയം പൂര്‍ണ്ണമായും പിന്‍വലിച്ചു

ഡല്‍ഹി: ദേശീയ എന്‍ക്രിപ്ഷന്‍ കരട് നയത്തില്‍ സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കേന്ദ്രം പിന്‍വലിച്ചു. വ്യക്തികളുടെ ഇമെയില്‍, വാട്‌സ്ആപ് പോലുള്ള സന്ദേശങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനായി 90 ദിവസങ്ങള്‍വരെ അവ സൂക്ഷിക്കണമൈന്നുമുള്ളതടക്കമുള്ള വ്യവസ്ഥകളാണ് വേണ്ടെന്നുവച്ചത്. പിന്നാലെ കരട് നയം പൂര്‍ണ്ണമായും പിന്‍വലിച്ചു

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വലിയ രീതിയില്‍ എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍, വെബ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ (വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ്, പേയ്‌മെന്റ് ഗേറ്റ്്‌വേകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍, ഇ – കൊമേഴ്‌സ്, പാസ്‌വേര്‍ഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എസ്എസ്എല്‍ / ടിഎല്‍എസ് എന്‍ക്രിപ്ഷന്‍ പ്രോഡക്റ്റുകള്‍ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here