തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; ഫലം 15നകം

0
93

elections

-കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നു
– സമയക്രമം ഒക്‌ടോബര്‍ ആദ്യവാരം
– സാമഗ്രികളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യം തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. 15 നകം ഫലം പ്രഖ്യാപിക്കും. ഒക്്‌ടോബര്‍ ആദ്യവാരത്തില്‍ സമയക്രമം പ്രഖ്യാപിക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു.

ഒക്‌ടോബര്‍ 10 നകം തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനാവശ്യമായ പോളിംഗ് സാമഗ്രികള്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകങ്ങള്‍ എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചു. നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോറങ്ങളുടെ അച്ചടിക്ക് പ്രിന്റിംഗ് വകുപ്പിന് നിര്‍ദേശം നല്‍കി.

ഉദ്യോഗസ്ഥരെ വിദ്യാസിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ രൂപം നല്‍കിയിട്ടുള്ള ഇ- ഡ്രോപ്പ് എന്ന വെബ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഉദ്യോഗസ്ഥ വിന്യാസം. ഒക്‌ടോബര്‍ 15നു മുമ്പ് ഓരോ സ്ഥാപനവും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ ലൈനായി രേഖപ്പെടുത്തണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയമന ഉത്തരവുകള്‍ നല്‍കുമെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതുതായി രൂപീകരിച്ച 28 നഗരസഭകളിലെയും ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും തെരഞ്ഞെടുപ്പ് രജിസ്്‌ട്രേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിശ്ചയിച്ചും ചുമതലപ്പെടുത്തിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവായി.

LEAVE A REPLY

Please enter your comment!
Please enter your name here