ഹജ്ജ്: തിക്കിലും തിരക്കിലും മരണം 720

0
17

hajj stampade അപകടത്തില്‍പെട്ട മലയാളി മരിച്ചു.
ഹെല്‍പ് ലൈന്‍ നമ്പരുകള്‍: 00966125496000, 00966125458000

മലയാളികള്‍ക്കു പരിക്ക്

സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു

 

മക്ക: മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 750ലേക്കടുക്കുന്നു. മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദി സമയം രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ജംറയിലേക്കുള്ള പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്. മലയാളി100-killed-390-injured-in-crush-outside-Haj-in-Meccaകള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയില്ല. അതേസമയം 13 ഇന്ത്യക്കാര്‍ മരിച്ചതായിട്ടാണ് പ്രാഥമിക വിവരം. 204 ാം നമ്പര്‍ സ്ട്രീറ്റിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് തിക്കും തിരക്കുമുണ്ടായത്. പരുക്കേറ്റവരെ നാല് ആസ്പത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 65,000 ത്തോളം പേരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍Mecca-Crush stampade തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്. മിനായിലെ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു.  കേന്ദ്ര വിദേശകാര്യമന്ത്രാലയം ഹെല്പ് ലൈന്‍ നമ്പരുകള്‍ 00966125496000, 00966125458000

 

LEAVE A REPLY

Please enter your comment!
Please enter your name here