സ്ഥാനാര്‍ത്ഥികളാകാന്‍ ശക്തമായ മത്സരം; മുന്നണികള്‍ മാര്‍ക്കിട്ടു തുടങ്ങി

0
38
  • ജനസമ്മതര്‍ക്കായി ചാക്കുകള്‍ റെഡി

തിരുവനന്തപുരം: തെരelection 2015 panഞ്ഞെടുപ്പ് അടുത്തു. പാര്‍ട്ടികളും മുന്നണികളും മാര്‍ക്കിടുന്ന തിരക്കിലാണ്. സ്വന്തം ലിസ്റ്റിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പായിടങ്ങളില്‍ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടം തുടങ്ങി.

ജനങ്ങള്‍ക്ക് മതിപ്പുള്ളവര്‍ക്കെല്ലാം വലിയ ഡിമാന്റാണിപ്പോള്‍. ആരൊക്കെ ആരുടെയൊക്കെ ചാക്കിലാകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. രാഷ്ട്രീയ വോട്ടുകള്‍ക്കപ്പുറം മറ്റു പരിഗണനകളും ഇക്കുറി നിര്‍ണ്ണായകമാണ്. ശക്തമായ ത്രികോണ മത്സരം ഉറപ്പായതോടെ ഇക്കുറി എല്ലാ കേന്ദ്രങ്ങളിലും വീറും വാശിയുമാണ്.

വ്യക്തികള്‍ക്കു പുറമേ വിവിധ സംഘടനാ നേതാക്കള്‍, വിശ്രമജീവിതം നയിക്കുന്നവര്‍ തുടങ്ങി പലരും ഇപ്പോള്‍ വിവിധ പാര്‍ട്ടികളുടെ നിരീക്ഷണത്തിലാണ്. പ്രാദേശിക വികാരത്തിനൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ മത്സരമാണ്. പാര്‍ട്ടി ടിക്കറ്റുകള്‍ ഉറപ്പാക്കാനുള്ള ചരടുവലികളുമായി സീറ്റു മോഹികളും സജീവമാണ്.

മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു തുടങ്ങിയതോടെ താഴെതട്ടില്‍ മത്സരം ശക്തമാണ്. ഉടുപ്പ് തച്ചുകഴിഞ്ഞവര്‍ തങ്ങള്‍ വിജയിക്കുമെന്ന് നേതൃത്വങ്ങളെ ബോധ്യപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here