കണ്‍സ്യൂമര്‍ഫെഡ്: കൈയിട്ടു വരാലിനൊടുവില്‍ തമ്മില്‍തല്ലാനും ആയുധം

0
38
  • ജോയി തോമസിനെതിരെ വക്കില്‍ നോട്ടീസ്

  • മന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് അനില്‍കുമാര്‍

  • വിജിലന്‍സില്‍ ഒമ്പത് കേസുകള്‍

consumerfed triveniതിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് അഴിമതി ഇനി കോണ്‍ഗ്രസുകാര്‍ക്ക് തമ്മില്‍തല്ലാനുള്ള പുതിയ ആയുധം. കൈയിട്ടു വാരി ഒരു പരുവത്തിലാക്കിയ കണ്‍സ്യൂമര്‍ ഫെഡില്‍ അന്വേഷിഷണങ്ങള്‍ തുടങ്ങിയതിനു പിന്നാലെ പരസ്യമായ വിഴുപ്പലക്കലുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസിനെതിരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുളളത്. മൂന്നു വര്‍ഷമായി ജോയി തോമസുമായി സംസാരിച്ചിട്ടുപോലുമില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സി.എന്‍. ബാലകൃഷ്ണനെന്നും അനില്‍കുമാര്‍ ആരോപിച്ചു.

കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേട് നടത്തിയവരെ സംബന്ധിച്ച് മന്ത്രിയുടെ കൈയില്‍ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. വിജിലന്‍സ് അന്വേഷണം കൊണ്ട് ഫെഡറേഷനിലെ അഴിമതി പുറത്തുവരില്ലെന്നും ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ടി.എന്‍. പ്രതാപനും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

അഴിമതി ആരോപണങ്ങളുടെ ചുക്കാന്‍പിടിച്ചത് കെ.പി.സി.സി. പ്രസിഡന്റിന്റെ അടുപ്പക്കാരനായ കെ.പി. അനില്‍കുമാര്‍ ആണെന്നും മൂന്ന് കോടി രൂപയുടെ ക്രമക്കേട് നടത്തുന്നതിനായി കെ.പി. അനില്‍കുമാര്‍ കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസില്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നുമാണ് ജോയ് തോമസ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

വിഴുപ്പലക്കല്‍ തുടരുന്നതിനിടെ, ടോമിന്‍ ജെ. തച്ചങ്കരി നിയമിച്ച പരിശോധനാ സംഘം കണ്ടെത്തിയ അഴിമതി സംബന്ധിച്ച് വിജിലന്‍സ് പ്രാരംഭ പരിശോധന തുടങ്ങി. തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

കണ്‍സ്യൂമര്‍ഫെഡ് അഴിമതി വിഷയത്തില്‍ ഒമ്പത്് അന്വേഷണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രണ്ട് കേസ്, അഞ്ച് അന്വേഷണം, രണ്ട് ത്വരിത പരിശോധന എന്നിങ്ങനെയാണ് എറണാകുളം, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് യൂണിറ്റുകളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here