5 ലക്ഷം ഗ്രാമങ്ങളില്‍ ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ്, 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ…

0
21
  • സിലിക്കണ്‍ വാലിയില്‍ നിന്ന് അകമഴിഞ്ഞ വാഗ്ദാനങ്ങള്‍

സാന്‍ഹൊസെ(കാലിഫോര്‍ണിയ): 5 ലക്ഷം ഗ്രാമങ്ങളില്‍ മൈക്രോസോഫ്റ്റിന്റെ ചെലവുകുറഞ്ഞ ഇന്റര്‍നെറ്റ്, silicon valle with ceos ഗൂഗിള്‍ 500 റെയില്‍വേസ്‌റ്റേഷനുകളില്‍ വൈഫൈ സൗകര്യം, പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം 1000 കോടിയുടെ നിക്ഷേപവുമായി ഇന്ത്യയിലേക്ക്…

ഡിജിറ്റല്‍ ഇന്ത്യയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് സിലിക്കണ്‍ വാലിയുടെ അകമഴിഞ്ഞ പിന്തുണ. ടിം കുക്ക് ( ആപ്പിള്‍), മാര്‍ക്ക് സൂക്കര്‍ബാര്‍ഗ് (ഫെയിസ് ബുക്ക്), സത്യനാദെല്ല ( മൈക്രോസോഫ്റ്റ്), സുന്ദര്‍ പിച്ചായ് ( ഗൂഗിള്‍), ശന്തനു നാരായണന്‍ ( അഡോബി), പോള്‍silicon vally dinner 1 ജേക്കബ്‌സ് (ക്വാല്‍കോം) തുടങ്ങി ലോകത്തെ പ്രമുഖ ഐ.ടി സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍ മോദിയുടെ വാക്കുകള്‍ ശ്രവിച്ചു. ക്ഷണം സ്വീകരിച്ചു. ഇന്ത്യയില്‍ നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചു….

അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്‌സ് പ്രഖ്യാപിച്ചു. ക്വാല്‍കോം വെഞ്ചേഴ്‌സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈല്‍, ഇന്റര്‍നെറ്റ്, മാര്‍ക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കാണ് മുതല്‍മുടക്കുന്നത്. ആപ്പിളിന്റെ പ്രഖ്യാപനങ്ങളും ഉടന്‍ പ്രതികരിക്കുന്നു.
silicon vally facebook
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ട് അപ് രാജ്യമെന്നാണ് പിച്ചെയ് ഇന്ത്യയെ വിശേഷിപ്പിച്ചത്. 500 റെയില്‍വേസ്‌റ്റേഷനുകളില്‍ വൈഫൈ സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ സഹായിക്കും. അഞ്ചുലക്ഷം ഗ്രാമങ്ങളില്‍ ചെലവുകുറഞ്ഞ ബ്രോഡ്ബാന്‍ഡ് എത്തിക്കാമെന്നായിരുന്നു സത്യം നദെല്ലയുടെ വാഗ്ദാനം. ഗുജറാത്ത് അടക്കം പത്ത് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ഗൂഗിള്‍ ടൈപ്പിംഗ് സൗകര്യം ഒരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here