മീറ്റര്‍ റീഡിംഗിന് പറ്റിയില്ലെങ്കില്‍ കെ.എസ്.ഇ.ബി പിഴ ഈടാക്കും

0
30
  • ഷോക്കടിപ്പിക്കലിനു പിന്നാലെ കെ.എസ്.ഇ.ബി പകല്‍ കൊള്ളയും തുടങ്ങി

kseb metreതിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിച്ച് ഒരുവഴിക്കാക്കിയ കെ.എസ്.ഇ.ബി. പകല്‍ കൊള്ളയും തുടങ്ങി. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ ഉപഭോക്താക്കള്‍ ഇനി പിഴ നല്‍കണമത്രേ. ഇല്ലെങ്കില്‍ മീറ്റര്‍ കാണാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

ഉദ്യോഗസ്ഥര്‍ തോന്നുന്ന സമയത്ത് വീടുകളിലെത്തി മീറ്റര്‍ റീഡിംഗെടുക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ രീതി. കൃത്യമായി ഒരു ദിവസം കൂടിയില്ല. അങ്ങനെയുള്ളപ്പോഴാണ് തുടര്‍ച്ചയായി രണ്ട് ഡോര്‍ ലോക്ക്ഡ് രേഖപ്പെടുത്തുന്നിടത്തു നിന്നെല്ലാം 250 രൂപ മുതല്‍ 500 രുപവരെ പിഴ ഈടാക്കാന്‍ കെ.എസ്.ഇ.ബി. ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സെപ്റ്റംബര്‍ ഒന്നിനു രഹസ്യമായി പ്രാബല്യത്തിലാക്കി.

കെ.എസ്.ഇ.ബിയുടെ പകല്‍ കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here