മാധ്യമങ്ങള്‍ക്കെതിരേ സമരം സംഘടിപ്പിച്ച സിപിഎമ്മിനെ വിമര്‍ശിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ. രംഗത്ത്. സിപിഎം ഊര്‍ദ്ധശ്വാസം വലിക്കുകയാണെന്നും അസഹിഷ്ണുത, ഭീതി, ജീര്‍ണ്ണത, അസ്വസ്ഥത എന്നിവയാണ് അവരെ അലട്ടുന്ന രോഗമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങള്‍ക്കെതിരായി നില്‍പ്പുസമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് കേസ്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയില്‍ നേരിടുന്നത് പ്രതിരോധിക്കാന്‍ കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും പ്രചരണം സംഘടിപ്പിച്ചിരുന്നു.
മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരിലായിരുന്നു അണിനിരന്നത്.

വി.ഡി. സതീശന്‍ എംഎല്‍എയുടെ പോസ്റ്റ്:

”ഇ.ഡി യെ കൈകാര്യം ചെയ്യും. മാധ്യമങ്ങളെ നിലക്ക് നിര്‍ത്തും …… സി പി എം. മാധ്യമങ്ങള്‍ക്കെതിരായി ഒരു സംസ്ഥാനം മുഴുവന്‍ നില്‍പ്പു സമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടി.
അസഹിഷ്ണുത, അസ്വസ്തത, ഭീതി, ജീര്‍ണ്ണത തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് കേരളത്തിലെ സി പി എം ഊര്‍ദ്ധശ്വാസം വലിക്കുകയാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here