ബിഹാര്‍: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന പദവി ബി.ജെ.പിക്ക് നഷ്ട്ടമായി. 75 സീറ്റ് നേടി ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബി.ജെ.പിക്ക് 74 സീറ്റുകള്‍ ലഭിച്ചു. 125 സിറ്റു നേടിയ എന്‍.ഡി.എ ബിഹാറില്‍ അധികാരം നിലനിര്‍ത്തി.

70 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങി. 49 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ആര്‍ ജെ ഡിക്ക് 23.1 ശതമാനം വാേട്ടുകള്‍ ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റുകള്‍ ലഭിച്ചു.

243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്‍ ഡി എ മുന്നണിയില്‍ മത്സരിച്ച വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റുകള്‍ വീതം നേടി.

മഹാഗഡ് ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതം നേടി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എം എല്‍ 12 സീറ്റുകളില്‍ വിജയിച്ചു.ബി.ജെ.പിയില്‍ നിന്ന് പുറത്ത് കടന്ന് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ചിരാഗ് പാസ്വാന്‍

പ്ലേമേക്കാറാകുമെന്നായിരുന്നു വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ എല്ലാം അട്ടിമറിച്ച വിധിയെഴുത്തായിരുന്നു ബിഹാറിലെത്.ബി.ജെ.പിയുടെ വിജയ തിളക്കം കുറഞ്ഞെങ്കിലും കേവല ഭൂരിപക്ഷമായ 122 എന്ന മാന്ത്രിക സംഖ്യ കടന്നു. മികച്ച മുന്നേറ്റം പ്രവചിച്ച മഹാസഖ്യത്തിന് 110 സീറ്റുകള്‍ ലഭിച്ചു. ബി എസ് പി ക്ക് ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അസാദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമീന്‍ മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ മികച്ച മുന്നേറ്റം നടത്തി അഞ്ച് സീറ്റുകളില്‍ വിജയം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here