പോലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു, എസ്.ഐയെ സ്ഥലം മാറ്റി, ഹര്‍ത്താല്‍

0

ചങ്ങനാശ്ശേരി: പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, വാകത്താനത്ത് വാടകയ്ക്കു താമസിക്കുന്ന സുനില്‍- രേഷ്മ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പോലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. എസ്.ഐ. ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റി. ചങ്ങനാശ്ശേരി താലൂക്കില്‍ വ്യാഴാഴ്ച യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍.

വൈകുന്നേരം 3.30 ഓടെ വിഷം ഉള്ളില്‍ച്ചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണ്ണപണിക്കാരനായ സുനില്‍ സി.പി.എം നഗരസഭാ അംഗത്തിന്റെ കടയില്‍ ജോലിനോക്കവെ ഇവിടെ നിന്നും സ്വര്‍ണം മോഷണം പോയെന്ന പരാതിയിലാണ് തിങ്കളാഴ്ച പോലീസ് ഇവരെ ചോദ്യം ചെയ്തത്. പോലീസ് മര്‍ദ്ദിച്ചു കൊല്ലാറാക്കിയെന്ന് ബന്ധു അനിലിനോട് സുനില്‍ പറഞ്ഞിരുന്നു.

ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിസരത്തും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശ്ശേരി ആശുപത്രിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കേസ് അന്വേഷണം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പിക്കു കൈമാറി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here