ടി.പി. വധക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു

0

ജയിലില്‍ ഇരുപതോളം തടവുകാരെ നേരില്‍കണ്ട മുഖ്യമന്ത്രി പിണറായിവിജയന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ മുഖ്യമന്ത്രിക്ക് ടി.പി. വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രന്‍, ടി. കെ. രജീഷ് എന്നിവര്‍ നിവേദനവും കൈമാറി. കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയില്ല. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇതുവേണ്ടെന്നുവച്ചതത്രേ.

എം.പിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജയിലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വേളയിലാണ് ടി.പി. വധക്കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യമൊരുക്കിയത്. കെ.എം. ഷാജി എം.എല്‍.എ. പരിപാടിയില്‍നിന്നും വിട്ടുനിന്നിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here