back to top
Friday, March 29, 2024

ഹിമാചലില്‍ കോണ്‍ഗ്രസിനു തുടരാനാകുമോ ? തല്‍ക്കാലം ഭീഷണിയില്ലെന്ന് നേതാക്കള്‍, നേതൃമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി

0
തങ്ങള്‍ക്കൊപ്പമുള്ളവരെ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ഇരു ഗ്രൂപ്പുകളും. ഒരുപടി കൂടി കടന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രാതല്‍ കഴിക്കാന്‍ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു. ന്യൂഡല്‍ഹി| ഹിമാചലില്‍ ഭരണം നഷ്ടമാകാതിരിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നിരീക്ഷണ സംഘം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. നേതൃമാറ്റ ആവശ്യത്തിലും അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും വിശദമായ ചര്‍ച്ചകള്‍ക്കാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കടമെടുപ്പു പരിധിയില്‍ അടക്കം കോടതിക്കു പുറത്തു ചര്‍ച്ച

0
ന്യൂഡല്‍ഹി | കേരളത്തിന്റെ കടമെടുപ്പു പരിധി അടക്കമുള്ള തര്‍ക്കവിഷയങ്ങളള്‍ കോടതിക്കു പുറത്തു ചര്‍ച്ച ചെയ്യാന്‍ ധാരണ. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതിനായി സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഡല്‍ഹിയില്‍ എത്താന്‍ സന്നദ്ധരാണെന്ന് കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

0
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

വീല്‍ ചെയര്‍ നല്‍കിയില്ല, നടന്നു വിമാനത്തില്‍ കയറുന്നതിനിടെ മരണപ്പെട്ട 80 കാരനു എയര്‍ ഇന്ത്യ 30 ലക്ഷം നല്‍കാന്‍ വിധി

0
ന്യൂഡല്‍ഹി | വീല്‍ച്ചെയര്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ടെര്‍മിനലിലേക്ക് നടന്നുപോയ എണ്‍പതുകാരന്‍ കുഴഞ്ഞു ീണുമരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷംരൂപ പിഴ. വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ ടെര്‍മിനലിലേക്ക് ഒന്നരകിലോമീറ്ററോളം നടന്ന യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) നടപടി. ഭിന്നശേഷിക്കാരോ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന്...

കാലോചിതമായി പരിഷ്‌കരിച്ചു: ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല, അവാര്‍ഡ് തുകകള്‍ ഉയര്‍ത്തി

0
ന്യൂഡല്‍ഹി എഴുപതാമതു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ ചിത്രം വ്യക്തമായി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകളില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി വാര്‍ത്താവിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയില്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി നല്‍കിയ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ്...

സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം

0
ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനമിറക്കേണ്ടത്. കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക മുന്‍കൂട്ടി നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു...

കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, നാലു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്നും 10.05 ലക്ഷം...

Todays News In Brief

Just In