നെല്ല്, പരുത്തി, പയറു വര്‍ഗങ്ങള്‍… താങ്ങുവില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

0

ഡല്‍ഹി: നെല്ല് അടക്കമുള്ള വിളകള്‍ക്ക് താങ്ങുവില കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപ വര്‍ദ്ധിക്കും. നെല്ലിനു പുറമേ പരുത്തി, പയറു വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയിട്ടുണ്ട്.

ഖാരിഫ് വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിനെക്കാള്‍ 50 ശതമാനം താങ്ങുവില നല്‍കാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. കര്‍ഷക സമൂഹത്തിന് ആത്മവിശ്വാസമുയര്‍ത്തുന്ന വിപ്ലവകരമായ തീരുമാനമാണിതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. അതേസമയം, വിലക്കയറ്റമുണ്ടാകാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുന്നതിനിടെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here