രാജ്യത്ത് യുട്യൂബ് കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈയില്‍ ഇന്റര്‍നെറ്റ് വിവര, വിനോദ പ്ലാറ്റ്ഫോമായ യുട്യൂബ് കാണുന്നവരുടെ എണ്ണം 45 ശതമാനത്തോളം വര്‍ദ്ധിച്ചതായി ഗൂഗിളിലെ സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സപ്ന ചദ്ദ പറഞ്ഞു. മൂന്ന് ഇന്ത്യക്കാരില്‍ ഒരാള്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശിക വീഡിയോകള്‍ക്കാണ് ആവശ്യക്കാരേറെയെന്നും യുട്യൂബ് അധികൃതര്‍ വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ഫോണുകളുടെ വരവും ഇന്റര്‍നെറ്റ് ചാര്ജ്ജുകളിലെ കുറവുമാണ് മറ്റൊരു ഗുണമായത്. കൊറോണക്കാലത്തെ ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ വീഡിയോ കാണല്‍ പതിന്മടങ്ങാണ് വര്‍ദ്ധിച്ചത്.
വിനോദത്തിനായി മാത്രമല്ല, ഒരേസമയം വിവിധ വിഷയങ്ങളില്‍ അറിവുപകരാനും യുട്യൂബിന് കഴിയുന്നതുകൊണ്ടാണ് കാണികളുടെയും വരിക്കാരുടെയും എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവ് ഉണ്ടായതെന്നുമാണ് യുട്യൂബ് അധികൃതര്‍ പറയുന്നത്. പ്രാദേശിക ഭാഷകളില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. 93% ആളുകളും പ്രാദേശിക ഭാഷകളിലെ വാചകങ്ങളാണ് തെരഞ്ഞെതും കാണാന്‍ ഇഷ്ടപ്പെടുന്നതും. ഈ പ്രതികരണം മനസിലാക്കി ആറ് പ്രാദേശിക ഭാഷകളിലേക്കു കൂടി പരസ്യങ്ങള്‍ പോസ്റ്റുചെയ്യാന്‍ യുട്യൂബ് തീരുമാനിച്ചിട്ടുണ്ട്.