സര്‍വീസ് ചാര്‍ജില്ലാതെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

0

മുംബൈ: യോനോ ആപ്പ് വഴി സര്‍വീസ് ചാര്‍ജില്ലാതെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരമൊരുക്കി എസ്.ബി.ഐ. തിരഞ്ഞെടുത്ത എ.ടി.എമ്മുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഒരു ദിവസം ഒരു അക്കൗണ്ടില്‍ നിന്ന് പരമാവധി 20,000 രൂപവരെ പിന്‍വലിക്കാനാണ് അനുവാദം ലഭിക്കുക. ഒറ്റത്തവണ പരമാവധി 10,000 രൂപയായിരിക്കും പിന്‍വലിക്കാന്‍ സാധിക്കുക.

യോനോ ആപ്പിലോ വെബ് സൈറ്റിലോ ലോഗിന്‍ ചെയ്തശേഷം യോനോ ക്യാഷില്‍ ക്ലിക്ക് ചെയ്യുക. എ.ടി.എം ടാബില്‍ ക്ലിക് ചെയ്ത് ആവശ്യമുള്ള തുക എന്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ ട്രാന്‍സാക്ഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here