ഫ്‌ളിപ്കാര്‍ട്ടിനെ വിഴുങ്ങി വാള്‍മാര്‍ട്ട്

0
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ 2000 കോടിക്ക് സ്വന്തമാക്കി അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്. പ്രധാന എതിരാളിയായ ആമസോണിനെ തറപറ്റിക്കാനാണ് വാള്‍മാര്‍ട്ടിന്റെ ഈ ഏറ്റെടുക്കലെന്നതും ശ്രദ്ധേമാണ്. ഫ്‌ളിപ്കാര്‍ട്ടിനെ നോട്ടമിട്ട് ആമസോണും രംഗത്തെത്തിയിരുന്നെങ്കിലും വാള്‍മാര്‍ട്ട് കോടികളൊഴുക്കിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഏറ്റെടുക്കല്‍ നടത്തിയത്.
ഈ സാമ്പത്തികവര്‍ഷംതന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. ഇതോടെ ആമസോണും വാള്‍മാര്‍ട്ടും ഇന്ത്യയില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകുമെന്നുറപ്പാണ്. വമ്പന്‍വിലക്കുറവും ഓഫറുകളും കൊഴുത്താല്‍ ഓണ്‍ലൈന്‍ വിപണിയില്‍ ചാകരക്കോളാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here