ഓണ്‍ലൈന്‍ ടാക്‌സി വന്നതോടെ അന്നംമുട്ടിയെന്ന പരമ്പരാഗത കാര്‍ഡ്രൈവര്‍മാരുടെ മുറവിളിക്ക് പിന്നാലെ ഓണ്‍ലൈന്‍ ഓട്ടോറിക്ഷാ സര്‍വ്വീസും നിലവില്‍ വന്നു. പ്രമുഖ ഓണ്‍ലൈന്‍ ഗതാഗത സര്‍വ്വീസായ യൂബറാണ് ഓട്ടോറിക്ഷയുമായി വീട്ടുമുറ്റത്തെത്തുന്നത്.

ഓട്ടോക്കാരുമായി കാശിന്റെ കാര്യം പറഞ്ഞ് ഇനിമുതല്‍ തര്‍ക്കിക്കേണ്ടിവരില്ലെന്നതാണ് യൂബര്‍ നല്‍കുന്നവാഗ്ദാനം. വീട്ടുപടിക്കലെത്തി കൊണ്ടുപോകുമെന്നും കൂലി 25 രൂപയില്‍ ആരംഭിക്കുമെന്നും യൂബര്‍ പറയുന്നു. ദിനപത്രങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ഇന്നുമുതല്‍ വന്നു തുടങ്ങിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here