പെട്രോള്‍, ഭൂകച്ചവടം വിഷയങ്ങളില്‍ തീരുമാനമായില്ല, 29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും നികുതി കുറച്ചു

0
5

ഡല്‍ഹി: പെട്രോള്‍, ഭൂമി കച്ചവടം എന്നിവ ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാന്നതില്‍ തീരുമാനം ഇനിയും വൈകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. 29 വസ്തുക്കളുടെയും 54 സേവനങ്ങളുടെയും ജി.എസ്.ടി. കുറയ്ക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചു.
സെക്കന്‍ഡ് ഹാന്‍ വാഹനങ്ങള്‍, ബയോ ഡീസല്‍, മധുരപലഹാരങ്ങള്‍, കരകൗശ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ നികുതി ജനുവരി 25 മുതല്‍ കുറയും. തയ്യല്‍, അമ്മ്യുസ്‌മെന്റ് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ സേവനങ്ങളുടെ ജി.എസ്.ടിയും കുറച്ചിട്ടുണ്ട്. നികുതി റിട്ടേണ്‍ ഫയലിംഗ് എളുപ്പത്തിലാക്കാനുള്ള നടപടികളില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. ഇ-വേ ബില്ലിന്റെ പരീക്ഷണം 25 വരെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here