കോണ്ടത്തിന് ജി.എസ്.ടിയില്ല; നാപ്കിന് 12 ശതമാനം ഹര്‍ജി പരിഗണിക്കുന്നതിന് സ്‌റ്റേ

0
5

 

ഡല്‍ഹി: സാനിറ്ററി നാപ്കിന് 12 ശതമാനം ജി.എസ്.ടി. ഈടാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ പരിഗണിച്ചാണ് ഈ ഉത്തരവ്.

സുരക്ഷിതമായ ലൈംഗീക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്ടം ഉള്‍പ്പടെ ലൈംഗീക സംബന്ധമായ പല സാധനങ്ങള്‍ക്കും ജി.എസ്.ടി. ഒഴിവാക്കിയപ്പോള്‍ സ്ത്രീകള്‍ക്ക് ഏറ്റവും അത്യാവശ്യമായ സാനിറ്ററി നാപ്കിന് 12 ശതമാനം നികുതി ഈടാക്കുന്നത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതില്‍ വിദ്യാര്‍ത്ഥിനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനാണ് സുപ്രീംകോടതി സ്‌റ്റേ നല്‍കിയത്.

വില വര്‍ധന നിമിത്തം നാപ്കിന്‍ വാങ്ങാന്‍ സ്ത്രീകള്‍ മടിക്കും. നിലവില്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് 15 ശതമാനത്തില്‍ താഴെ സ്ത്രീകളാണ്. ഇപ്പോഴും ആവര്‍ത്തവശുദ്ധിക്ക് അശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇതാണ് സ്ഥിതിയെന്നിരിക്കെ വില വര്‍ധിക്കുന്നത് നാപ്കിന്‍ ഉപയോഗം വീണ്ടും താഴാന്‍ ഇടയാക്കുമെന്നും ജെ.എന്‍.യു.വിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥി സര്‍മീന ഇസ്‌റാര്‍ ഖാന്റെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here