തിരുവനന്തപുരം: അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണം അവസാനിപ്പിക്കാന്‍ നീക്കം. ഇവയെ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങി.

കരടു ബില്‍ തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയാക്കി. നിലവില്‍ ബാങ്കിംഗ് കാര്യങ്ങളിലെ റിസര്‍വ് ബാങ്ക് തീരുമാനങ്ങളുടെ പൊതു കാര്യങ്ങള്‍ മാത്രമാണ് അര്‍ബന്‍ ബാങ്കുകള്‍ക്ക് ബാധകമാകുന്നത്. ബാക്കി നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കുന്നത്. ഇതു മാറ്റണമെന്ന റിസര്‍വ് ബാങ്കിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here