റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി, ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ വര്‍ധിക്കും

0

ഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍ നിനന് 6.50 ശതമാനമായാണ് വര്‍ധിച്ചത്. നിരക്ക് ഉയര്‍ത്തിയതോടെ വിവിധ വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഭവന, വാഹന വായ്പാക്കാരെയാകും ഇത് ബാധിക്കുക. ഇതിനൊപ്പം റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ ശതമാനം ഉയര്‍ത്തി. പണപ്പെരുപ്പം ഉയരുന്നതും ഭാവിയില്‍ അത് ഉയരാനുള്ള സാധ്യതയും പരിഗണിച്ചാണ് ആര്‍.ബി.ഐയുടെ നടപടി. സി.ആര്‍.ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്.എല്‍.ആര്‍ നിരക്ക് 19.5 ശതമാനത്തിലും തുടരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here