ബന്ദ് കഴിഞ്ഞപ്പോള്‍ പെട്രോള്‍ 90 തൊട്ടു, യാതൊന്നും ചെയ്യില്ലെന്ന നിലപാടില്‍ സര്‍ക്കാരുകള്‍

0

മുംബൈ: 42-ാം ദിവസവും ഇന്ധനവില ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മറാഠ്‌വാഡ മേഖലയില്‍ വില 90 രൂപ കടന്നു. മേഖലയിലെ പര്‍ഭണിയില്‍ ഇന്നലെ വില 90.12 രൂപയായിരുന്നു.

ഇന്നു വീണ്ടും 15 പൈസ വീതം വര്‍ദ്ധിപ്പിച്ചതോടെ കൊച്ചിയില്‍ പൊട്രോള്‍ വില ലിറ്ററിന് 82.95 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസല്‍ ലിറ്ററിന് 78.14 രൂപയുമാന് വില. ലിറ്ററിന് ഡീസലിന് 76.95 രൂപയും. ആന്ധ്രാ പ്രദേശ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു. കര്‍ണാടകയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിലവര്‍ദ്ധനയ്‌ക്കെതിരെ രോഷം ആളിക്കത്തുമ്പോഴും ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ യാതൊന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. വില കുറച്ചാല്‍ ധനകമ്മി ഉയരുകയും രൂപയുടെ മൂല്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

നേരത്തെ സര്‍ക്കാര്‍ ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോള്‍ പ്രതിവര്‍ഷം നഷ്ടമുണ്ടായത് 500 കോടിയുടേതാണെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നു. സംസ്ഥാനത്ത് ഇനിയും നികുതി കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും.

LEAVE A REPLY

Please enter your comment!
Please enter your name here