ഓണ്‍ലൈന്‍ വിപണിയില്‍ ഓഫര്‍ക്കാലം മത്സരത്തിന് തുടക്കമിട്ട് ആമസോണും ഫഌപ്കാര്‍ട്ടും

0
1

ഓണ്‍ലൈന്‍ വിപണിയില്‍ ഓഫര്‍ മത്സരത്തിന് തുടക്കമിട്ട് ആമസോണും ഫഌപ് കാര്‍ട്ടും
ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് 55 ശതമാനം വരെ വിലക്കുറവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫഌപ്കാര്‍ട്ട് 70 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ വ്യാപാരം കൊഴുക്കുമെന്ന് ഉറപ്പായി. അടുക്കള ഉപകരണങ്ങള്‍ക്ക് ആമസോണില്‍ 50 ശതമാനം വിലക്കുറവെങ്കില്‍ 40 മുതല്‍ 80 ശതമാനം വരെ വിലക്കുറവാണ് ഫഌപ്കാര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ മാസം 21നാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയിലും ഫഌപ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയിലിനും തുടക്കമിടുന്നത്. ഓണ്‍ശെലന്‍ സൈറ്റുകളിലെ ഓഫര്‍ക്കാലം സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചാണ് ഇത്തവണയും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ സ്മാര്‍ട്‌ഫോണ്‍ ആരാധകരെ ആകര്‍ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here