ഒരു ചെറുകാര്‍ വാങ്ങാന്‍ പ്ലാനിട്ട് പുതുവര്‍ഷം കാത്തിരിക്കുന്നവര്‍ അല്‍പം കാശുകൂടി കരുതി വയ്‌ക്കേണ്ടി വരും. 2021 പിറക്കുമ്പോള്‍ കാറുകള്‍ക്കുള്ള വില ഉയര്‍ത്തുമെന്ന് മാരുതി അധികൃതര്‍ പറയുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ കാറുകളുടെ വിലയിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.

ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ കാറുകളാണ് മാരുതി സുസുക്കിയുടേത്. ഒതുക്കവും കൈയ്യിലൊതുങ്ങുന്ന വിലയുമാണ് മാരുതിക്കാറുകളെ ജനപ്രിയമാക്കുന്നത്. എന്നാല്‍ മറ്റു കമ്പനികള്‍ വിലകൂടുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാരുതി വില വര്‍ദ്ധിപ്പിക്കുന്നതോടെ എന്തുനിലപാടെടുക്കുമെന്ന് കണ്ടുതന്നെയറിയണം. അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റം വലിയ പ്രതിസന്ധിയാണ് ഓട്ടോമൊബൈല്‍ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ വാഹനവിപണിയില്‍ വന്‍ ഇടിവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്. ഇതിനിടെ നിര്‍മ്മാണചെലവ് വര്‍ദ്ധിച്ചത് ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു പല കമ്പനികളും. എന്നാല്‍ ഇനിയും അതിനുകഴിയില്ലെന്നാണ് മാരുതിയുടെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here