വ്യാജ എ.ടി.എം കാര്‍ഡുകളിലൂടെ പണം തട്ടുന്നതു തടയാന്‍ പുതിയ സംവിധാനം ഒരുക്കി എസ്.ബി.ഐ. 2010 ജനുവരി മുതല്‍ ഒ.ടി.പി അധിഷ്ഠിത പണം പിന്‍വലിക്കാന്‍ രീതി എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നടപ്പാക്കും. വൈകുന്നേരം എട്ടു മുതല്‍ രാവിലെ എട്ടുവരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നത്.

ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കുകയും അതുപയോഗിച്ച് പണം പിന്‍വലിക്കുന്നതുമാണ് പുതിയ രീതി. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ രീതി ബാധകമാവില്ല. 10,000 രൂപയ്ക്കു മുകളിലുളള പിന്‍വലിക്കുലുകള്‍ക്കായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here